സൂര്യനുതാഴെയുള്ള ഏതു വിഷയവും പൊതു ചര്‍ച്ചയ്ക്കു വിധേയമാക്കാവുന്ന പൊതുവേദി
ലോക്പാല്‍ ബില്‍ -ഭയക്കുന്നത് ആര്? ചര്‍ച്ച ചെയ്യുക
വിവരക്കേട് + അഹങ്കാരം = കെ.എം .മാണി.
കെ.എം.മാണിക്കൊരു തോന്നലുണ്ട് താന്‍പ്രഗത്ഭനാണെന്ന്. കണ്ണടച്ചിരുട്ടാക്കുന്ന കാര്യത്തില്‍ അദ്ദേഹം വളരെ മുമ്പന്തിയിലുമാണ്. വിവരക്കേടുകളുടെ കാര്യത്തിലും അഴിമതിക്കാര്യത്തിലും അദ്ദേഹം ഒട്ടും പിന്നിലല്ല. കഴിഞ്ഞ എല്‍.ഡി.എഫ് ഭരണകാലത്ത് മതമില്ലാത്ത ജീവന്റെ പേരില്‍ പാഠപൂസ്തകങ്ങള്‍ വലിച്ചുകീറി തെരുവിലേക്കെറിഞ്ഞ മാണി  താനൊരു ശുദ്ധവിവരക്കേടാണെന്ന് അന്ന് കേരളസമൂഹത്തെ ബോദ്ധ്യപ്പെടുത്തി.മാണിയേപ്പോലെ ഒരാളില്‍ നിന്ന് നാമിത് പ്രതീക്ഷിച്ചില്ല. അന്നു നടത്തിയ വര്‍ഗ്ഗീയ പ്രസംഗങ്ങള്‍  താനൊരു മതവാദിയാണ് എന്നുകൂടി തെളിയിച്ചു. അധികാരത്തിനുവേണ്ടി  ഏതറ്റം വരെ പോകാനും മടിയില്ലാത്ത ഒരാള്‍ അതാണ് കെ.എം.മാണി. ഇപ്പോഴിതാ മാണി കേരളത്തിന്റെ ധനകാര്യമന്ത്രിയായിരിക്കുന്നു. ധനകാര്യമന്ത്രിയായതിനുശേഷം കോട്ടയത്തുനടന്ന പത്രസമ്മേളനം  വിവരക്കേടുകളുടെ ഘോഷയാത്രയായിരുന്നു. കേരളത്തിന്റെ ധനകാര്യസ്ഥിതിയേപ്പറ്റി അദ്ദേഹം പറഞ്ഞത് ശുദ്ധവിവരക്കേടുതന്നെയായിരുന്നു. എല്‍.ഡി.എഫ് സര്‍ക്കാര്‍ 2006 ല്‍ അധികാരത്തിലെത്തുമ്പോള്‍  ശുഷ്ക്കമായ ഖജനാവായിരുന്നു ബാക്കി. 110 രൂപാവെച്ചുള്ള  കര്‍ഷകതൊഴിലാളിപെന്‍ഷന്‍ കൊടുക്കാതെ കുടിശ്ശിക വരുത്തി. നിയമന നിരോധനം ഏര്‍പ്പെടുത്തി. അടഞ്ഞുകിടന്ന ‍ട്രഷറി. 1100കോടിയിലധികം പൊതുമാരാമത്ത് പണികള്‍ക്ക് കോണ്‍ട്രാക്ടര്‍മാര്‍ക്ക് കൊടുത്തു തീര്‍ക്കാനുള്ള കുടിശ്ശിക ഇതൊക്കെ അവശേഷിപ്പിച്ചിട്ടാണ് അന്നത്തെ യു.ഡി.എഫ് സര്‍ക്കാര്‍  പടിയിറങ്ങിയത്. ഇപ്പോള്‍ കര്‍ഷകത്തൊഴിലാളി പെന്‍ഷന്‍ മുതല്‍ ഒരു പെന്‍ഷനും കുടിശ്ശികയില്ല. ഇപ്പോള്‍ 110 രൂപ 400 രൂപയാക്കി മാറ്റി. ഇനി 1000 രൂപയാക്കി മാറ്റാന്‍ തീരുമാനിച്ചിരുന്നു. അഞ്ചു വര്‍ഷത്തിനിടയില്‍ ഒരിക്കല്‍പോലും ട്രഷറി അടച്ചിട്ടില്ല. കൊടുത്തുതീര്‍ക്കാനുള്ള  കടങ്ങളും കൊടുത്തുതീര്‍ത്തു. എല്‍.ഡി.എഫ് സര്‍ക്കാര്‍ പടിയിറങ്ങുമ്പോള്‍ 2200 കോടിയിലധികം മിച്ചമുണ്ട്. എന്നാല്‍ മാണി പറയുന്നത്  കഴിഞ്ഞ സര്‍ക്കാര്‍ ഇവിടെ ഒന്നും നടത്തിയിട്ടില്ല.സാമ്പത്തിക സ്ഥിതി വളരെ മോശമാണ്. ധവളപത്രം ഇറക്കും.ശുദ്ധ അസംബന്ധം. സ്വയം അപഹാസ്യനാകുന്ന സ്ഥിതി.എല്‍.ഡി.എഫിനു കിട്ടിയഭുരിപക്ഷം നോക്കിയാല്‍മതി ജനങ്ങള്‍ എത്രമാത്രം അതിനെ വിലയിരുത്തിയെന്ന്. മാണിയുടെ പാര്‍ട്ടിയേപ്പോംലെ ഏതെങ്കിലും മതത്തിന്റേയോ ജാതിയുടേയൊ പിന്‍ബലത്തിലല്ല എല്‍.ഡി.എഫ്  14ല്‍ 9 മണ്ഡലങ്ങളില്‍ ഭൂരിപക്ഷം നേടിയത്. ഇതൊക്കെ മറന്നുകൊണ്ട് വായില്‍ വരുന്ന വിവരക്കേട് വിളിച്ചു പറഞ്ഞാല്‍ അത് ശക്തമായി എതിര്‍ക്കപ്പെടും. കാലമേറെമാറിയിരിക്കുന്നു.വാര്‍ത്താവിനിമയസംവിധാനങ്ങളിലും മാറ്റം വന്നു കഴിഞ്ഞു.പഴയകാലത്തേപ്പോലെ വാചകകസര്‍ത്തുകൊണ്ട് രക്ഷയില്ലെന്ന് മാണി മനസ്സിലാക്കിയെങ്കില്‍...?